Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

ആന്‍ഡ്രോയിഡ് റൂട്ടിംഗ് എന്നാല്‍ എന്ത്................



റൂട്ടിംഗ് എന്നാല്‍ എന്താണെന് ഇനിയും അറിയാത്ത ഒരുപാടു ആന്‍ഡ്രോയിഡ് ഉപയോക്താക്കളുണ്ട്, അത്തരക്കാര്‍ക്കു വേണ്ടിയുള്ളതാണ്  ഈ  പോസ്റ്റ്‌. അനന്ത സാധ്യതകളുള്ള ഒരു ഒപെരറ്റിംഗ് സിസ്റ്റം ആണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ്. എന്നാല്‍ ഇത് ഉപയോഗിക്കുന്ന 70 % ആളുകള്‍ക്കും ഇതിന്റെ സാധ്യതകളെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ കാര്യമായി അറിയില്ല. അതുകൊണ്ട് തന്നെ ഫോണ്‍ നിര്‍മാതാക്കള്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനു മേലുള്ള നിയന്ത്രണം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടില്ല. (നല്കിയിരുന്നെല്‍ കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയ പോലെ ആയേനെ). എന്നാല്‍ ഇന്നത്തെ ടെക് ജീവികള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരക്കാര്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനുമേല്‍ പൂര്‍ണ നിയന്ത്രണം സാധ്യമാകുന്നതിനു വേണ്ടി നടത്തുന്ന പ്രക്രിയ ആണ് റൂട്ടിംഗ് . റൂട്ടിംഗിലൂടെ ഫോണിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കപ്പെടുന്നു. കൂടാതെ കമ്പനി നല്‍കുന്ന ആന്‍ഡ്രോയിഡ് വേര്ഷന് ഒഴിവാക്കി ആന്‍ഡ്രോയിഡിന്റെ കസ്റ്റം വേര്‍ഷനുകള്‍ ( കസ്റ്റം റോമുകള്‍) ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം.



റൂട്ടിങ്ങിന്റെ ചില പ്രധാന ഗുണങ്ങള്‍ 


  • എല്ലാ സിസ്റ്റം ഫയലുകളിലും മാറ്റം വരുത്താം.
  • കസ്റ്റം ഇമേജുകള്‍ / വാക്കുകള്‍ എന്നിവ വെല്‍കം ആനിമേഷനുകള്‍ ആക്കാം.
  • ഫോണിന്‍റെ വേഗത വര്‍ധിപ്പിക്കാം. 
  • കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
  • ഒരു ഫുള്‍ ബാക്കപ്പ് ( ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പ്ലികെഷനോട് കൂടി) ചെയ്യാം.

റൂട്ടിങ്ങിന്റെ ദോഷങ്ങള്‍

(ഒട്ടുമിക്ക ദോഷങ്ങളും റൂട്ടിങ്ങിനെക്കുരിച് വേണ്ടത്ര അറിവില്ലാതെ റൂട്ട് ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ്)

  • ഫോണിന്‍റെ വാറണ്ടി നഷ്ടപ്പെടും 
  • വേണ്ടത്ര അറിവില്ലെങ്കില്‍ ഹാര്‍ഡ് ബ്രിക്ക് ( ഫോണും ഇഷ്ടികയും ഒരേ ഉപയോഗമാകുന്ന അവസ്ഥ) ആവാന്‍  സാധ്യത ഉണ്ട്  

ഇനി നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യണം എന്നുണ്ടെങ്കില്‍ ഗൂഗിളില്‍ How To Root [Model Nameഎന്ന് സേര്‍ച്ച്‌ ചെയ്ത് കണ്ടെത്തുക. പൂര്‍ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം റൂട്ടിംഗ് നടത്തുക . ഫോണ്‍ ഫുള്‍ ചാര്‍ജ് ചെയ്തതിനു ശേഷം മാത്രം റൂട്ട് ചെയ്യുക.

No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget